പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി; ജീവനോടെ തീകൊളുത്തിക്കൊന്നു; പെട്രോളൊഴിച്ചത് പ്രതിയുടെ അമ്മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th October 2022 10:29 AM |
Last Updated: 09th October 2022 10:30 AM | A+A A- |

പ്രതീകാത്മക ചിത്രം
ലഖ്‌നൗ: മൂന്ന മാസം മുന്‍പ്, ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കൗരവലിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
പ്രതിയുടെ അമ്മയുള്‍പ്പടെയാണ് ക്രൂരകൃത്യം നടത്തിയത്. മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തറിയുന്നത്. ഗ്രാമത്തില്‍ താമസിച്ചിരുന്ന അഭിഷേക് എന്നയാളാണ് മകളെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്താന്‍ തയ്യാറായില്ല.പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അമ്മ നാട്ടുകൂട്ടത്തെ വിവരം അറിയിക്കുകയും അവര്‍ ഇവരുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു.
വീട്ടിലേക്ക് വിളിച്ചുകൊണ്ട പോയ കുട്ടിയെ പ്രതിയുടെ അമ്മ ഉള്‍പ്പടെയുള്ളവര്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മെയിന്‍പുരിയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ, കൂട്ടബലാത്സംഗം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ചിത്രം തെളിഞ്ഞു; തരൂരും ഖാർഗെയും നേർക്കുനേർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ