എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ് നാളെ; ദ്രൗപദി മുര്‍മു ലണ്ടനില്‍

കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം. 
ശവസംസ്‌കാര ചടങ്ങിനായി ലണ്ടനിലെത്തിയ രാഷ്്ട്രപതി
ശവസംസ്‌കാര ചടങ്ങിനായി ലണ്ടനിലെത്തിയ രാഷ്്ട്രപതി

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു. 

നൂറിലേറെ രാഷ്ട്രത്തലവന്മാര്‍ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ  സംസ്‌കാരച്ചടങ്ങുകള്‍. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിന്‍ഡ്‌സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം. 

തിങ്കളാഴ്ച അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങള്‍ ശനിയാഴ്ച പൂര്‍ണ റിഹേഴ്‌സല്‍ നടത്തി. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കു നീളുന്ന 'ദ് ലോങ് വോക്' നിരത്തിലാണു പരിശീലനം നടത്തിയത്. എലിസബത്ത് രാജ്ഞിക്ക് ആദരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ ആണ് മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നത്. 16 മണിക്കൂര്‍ വരെ കാത്തുനിന്നവര്‍ക്കാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ മൃതദേഹത്തിന് അരികിലേക്ക് എത്താന്‍ കഴിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com