ഹോസ്റ്റലിലെ ബാത്‌റൂം ദൃശ്യങ്ങള്‍ ചോര്‍ന്നു?; മൂന്നുപേര്‍ അറസ്റ്റില്‍; വാര്‍ഡനെ സ്ഥലംമാറ്റി; അന്വേഷണത്തിന് പ്രത്യേക സംഘം

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടും
വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം/ പിടിഐ
വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം/ പിടിഐ

ന്യൂഡല്‍ഹി: സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ നിന്നും ബാത്‌റൂം ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതിന് പിടിയിലായ പെണ്‍കുട്ടിയുടെ കാമുകനും മറ്റൊരാളുമാണ് പിടിയിലായത്. ഷിംലയില്‍ നിന്നും അറസ്റ്റിലായ കാമുകന്‍ സണ്ണി മെഹ്ത (23)യെ പഞ്ചാബ് പൊലീസിന് കൈമാറി. 

സംഭവത്തില്‍ രങ്കജ് വര്‍മ എന്നൊരാളും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണ്  കാമുകനുമായി പങ്കുവച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ പൊലീസിന്റെ വിശദീകരണത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടും. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 

പ്രതിഷേധക്കാരായ വിദ്യാർത്ഥികളുടെ രോഷം തണുപ്പിക്കാൻ  ഹോസ്റ്റൽ വാർഡനെ അധികൃതർ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷനും കേസ് രജിസ്റ്റർ ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com