തെരുവുനായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു;  ഡോക്ടര്‍ക്കെതിരെ കേസ്; വീഡിയോ

നായയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ജയ്പൂര്‍: തെരുവുനായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ  പ്ലാസ്റ്റിക് സര്‍ജനെതിരെ പൊലീസ് കേസ് എടുത്തു. നായയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഡോക്ടര്‍ രജനീഷ് ഗാല്‍വെയ്‌ക്കെതിരയാണ് രാജസ്ഥാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. റോഡിലൂടെ കെട്ടിവലിച്ചതിനെ തുടര്‍ന്ന് നായയുടെ ഒരു കാല്‍ പൊട്ടലേറ്റു. മറ്റേ കാലിന് സാരമായി പരിക്കേല്‍ക്കുകയും, കഴുത്തിന് ചതവേറ്റതായും ഡോഗ് ഹോം ഫൗണ്ടേഷനിലെ പരിചാരകര്‍ പറഞ്ഞു. 

നായയെ റോഡിലൂടെ കെട്ടിവലിച്ചത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. അതേസമയം 24മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍  കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

തെരുവു നായയെ വലിച്ചിഴക്കുന്നത് കണ്ട ബൈക്ക് യാത്രികന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും രജനീഷിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നായയെ രക്ഷിച്ച നാട്ടുകാര്‍ ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിച്ചു. വിവരം അറിയിച്ചപ്പോള്‍ ഡോക്ടര്‍ക്ക്് അനുകൂലമായ നടപടികളാണ് ആദ്യഘട്ടത്തില്‍ പൊലീസില്‍ നിന്ന് ഉണ്ടായതെന്നും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതെന്നും ഡോഗ് ഹോം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com