'മണിപ്പൂരില്‍ ഭാരത മാതാവിനെ കൊന്നു, നിങ്ങള്‍ രാജ്യദ്രോഹികള്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍- വീഡിയോ

അദാനി വിവാദം ഓര്‍മ്മിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍
രാഹുല്‍ ലോക്‌സഭയില്‍ സംസാരിക്കുമ്പോള്‍, എഎന്‍ഐ
രാഹുല്‍ ലോക്‌സഭയില്‍ സംസാരിക്കുമ്പോള്‍, എഎന്‍ഐ

ന്യൂഡല്‍ഹി: അദാനി വിവാദം ഓര്‍മ്മിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. അദാനിയെപ്പറ്റി മുന്‍പ് സംസാരിച്ചത് പ്രമുഖ നേതാവിന് ബുദ്ധിമുട്ടുണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. ഇന്ന് ഭയക്കേണ്ടതില്ല, ഇന്ന് അദാനിയെ കുറിച്ചല്ല പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

'അദാനിയെപ്പറ്റി മുന്‍പ് സംസാരിച്ചത് നിങ്ങളുടെ മുതിര്‍ന്ന നേതാവിന് ബുദ്ധിമുട്ടുണ്ടാക്കി.ആ വേദന നിങ്ങളെയും ബാധിച്ചിട്ടുണ്ടാകും. അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷെ ഞാന്‍ സത്യം പറഞ്ഞു. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കള്‍ ഭയപ്പെടേണ്ടതില്ല, കാരണം ഇന്നത്തെ എന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ല.'- രാഹുല്‍ പറഞ്ഞു

'മണിപ്പൂരില്‍ ഇന്ത്യ കൊല ചെയ്യപ്പെട്ടതായി രാഹുല്‍ ആരോപിച്ചു. മണിപ്പൂരിനെ മാത്രമല്ല അവര്‍ ഇന്ത്യയെയും കൊന്നു. അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ കൊന്നില്ല, പക്ഷേ മണിപ്പൂരില്‍ ഇന്ത്യയെ കൊന്നു. നിങ്ങള്‍ രാജ്യദ്രോഹികള്‍' - മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു രാഹുല്‍.

'ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മണിപ്പൂരില്‍ പോയി. പ്രധാനമന്ത്രി ഇതുവരെ പോയിട്ടില്ല. കാരണം അദ്ദേഹത്തിന് മണിപ്പൂര്‍ ഇന്ത്യയല്ല. മണിപ്പൂര്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചു, പക്ഷേ മണിപ്പൂര്‍ ഇനി അവശേഷിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. നിങ്ങള്‍ മണിപ്പൂരിനെ വിഭജിക്കുകയും തകര്‍ക്കുകയും ചെയ്തു'- രാഹുല്‍ ആരോപിച്ചു. ലോക്‌സഭാംഗത്വം തിരിച്ചുകിട്ടിയതില്‍ നന്ദി പറഞ്ഞു കൊണ്ടാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com