വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം

വന്ദേഭാരത് എക്‌സ്പ്രസില്‍ ബീഡിവലിച്ചു; അപായ സൈറണ്‍ മുഴങ്ങി, യാത്രക്കാരന്‍ അറസ്റ്റില്‍

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ബീഡിവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

തിരുപ്പതി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ബീഡിവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. തിരുപ്പതി- ഹൈദരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. 

ശുചിമുറിയില്‍ കയറിയാണ് ഇയാള്‍ ബീഡി വലിച്ചത്. പുക വന്നപ്പോള്‍ അഗ്നിനിയന്ത്രണ സംവിധാനം പ്രവര്‍ത്തിച്ചു. ഇതോടെ യാത്രക്കാര്‍ അപായ സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തി. 

തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ടിക്കറ്റ് ഇല്ലാതെയാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com