മണിപ്പൂര്‍ നിയമസഭാ സമ്മേളനം ഇന്ന്; കലാപവും സ്ഥിതിഗതികളും ചര്‍ച്ചയാകും; പങ്കെടുക്കില്ലെന്ന് കുക്കി എംഎല്‍എമാര്‍

ബിജെപിയുടെ 7 പേര്‍ ഉള്‍പ്പെടെ 10 കുക്കി എംഎല്‍എമാര്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇംഫാല്‍ : മണിപ്പുര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഒരു ദിവസത്തെ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമാണിത്. 

ഭരണത്തിലുള്ള ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തുണ്ടായ കലാപത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ പ്രത്യേക സമ്മേളനം വിളിച്ചത്. നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ സമ്മേളനം വിളിക്കാതിരുന്നത് വിവാദമായിരുന്നു. 

ബിജെപിയുടെ 7 പേര്‍ ഉള്‍പ്പെടെ 10 കുക്കി എംഎല്‍എമാര്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമ്മേളനം മാറ്റിവെക്കണമെന്ന് കുക്കി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഫാലില്‍ അഞ്ച് വീടുകള്‍ക്ക് തീയിട്ട പശ്ചാത്തലത്തിലാണ് കുക്കി വിഭാഗം നിലപാട് കടുപ്പിച്ചത്.

അതേസമയം, മണിപ്പൂരിൽ ഒറ്റപ്പെട്ട സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സുരക്ഷ ശക്തമാക്കി.

മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിട്ടുണ്ട്. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com