'ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍'; വിവാദ പരാമള്‍ശം നടത്തി ഡിഎംകെ എംപി

ഡിഎംകെ നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി
ചിത്രം/ എഎന്‍ഐ
ചിത്രം/ എഎന്‍ഐ

ന്യൂഡല്‍ഹി: ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍ മാത്രമെന്ന ഡിഎംകെ നേതാവും എംപിയുമായ സെന്തില്‍കുമാറിന്റെ പരാമള്‍ശം വിവാദമായി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ലോക്സഭയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചാണ് സെന്തില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് എംപിയുടെ പരാമര്‍ശം.

''ബിജെപിയുടെ ശക്തി പ്രധാനമായും ഞങ്ങള്‍ പൊതുവെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിളിക്കുന്ന ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ്,'' ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സെന്തില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.

വിവാദ പരാമര്‍ശത്തില്‍ ഡിഎംകെ നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി.  രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. എം പിയുടെ വിവാദ പരാമര്‍ശം പാര്‍ലമെന്റ്  രേഖകളില്‍ നിന്ന് നീക്കി.

ഇതാദ്യമായല്ല സെന്തില്‍ കുമാര്‍ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങള്‍ എന്ന് അധിക്ഷേപിക്കുന്നത്. 2022-ല്‍ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഡിഎംകെ എംപി 'ഗോമൂത്ര' സംസ്ഥാനങ്ങള്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com