ഏതോ 'ഉള്‍വിളി', പെട്ടെന്ന് പിന്നാക്കം നടന്നത് ഭാഗ്യമായി; കടുവയുടെ 'വായില്‍' നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- വീഡിയോ 

ഭാഗ്യം കൊണ്ട് മാത്രം വന്‍അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
യുവാവിന്റെ തൊട്ടരികിലൂടെ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം
യുവാവിന്റെ തൊട്ടരികിലൂടെ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം

ഭാഗ്യം കൊണ്ട് മാത്രം വന്‍അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കടുവയുടെ വായില്‍ നിന്ന് ഒരു യുവാവ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അടുത്ത കാലത്തായി കടുവയുടെ നിരന്തരമായ ആക്രമണം മൂലം വാര്‍ത്തകളില്‍ നിറഞ്ഞ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യം. നാഷണല്‍ പാര്‍ക്കിന് സമീപത്ത് കൂടി ഒരു യുവാവ് നടക്കുന്നതും കടുവയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. 

ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് യുവാവ് രക്ഷപ്പെട്ടത് എന്ന് തലക്കെട്ടോടെയാണ് പര്‍വീണ്‍ കാസ് വാന്‍ വീഡിയോ പങ്കുവെച്ചത്. കൈയില്‍ ബാഗുമായാണ് യുവാവ് നടന്നുനീങ്ങുന്നത്. ഇടയ്ക്ക് വച്ച് യുവാവ് പിന്നാക്കം നടന്നു. ഈസമയത്ത് തൊട്ടടുത്ത് ഉണ്ടായിരുന്ന കടുവ റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് മറയുന്നതാണ് വീഡിയോയിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com