'സര്‍പ്രൈസ് കേള്‍ക്കാന്‍ തയ്യാറാകൂ'; സസ്‌പെന്‍സ് നിലനിര്‍ത്തി രാജസ്ഥാന്‍ ബിജെപി എംഎല്‍എ 

രാജസ്ഥാനിലേക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ കിരോഡി ലാല്‍ മീണയുമുണ്ട്
കിരോഡി ലാൽ മീണ/ എഎൻഐ
കിരോഡി ലാൽ മീണ/ എഎൻഐ

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി നിയമസഭാകക്ഷിയോഗം ചേരാനിരിക്കെ, സസ്‌പെന്‍സ് നിലനിര്‍ത്തുന്ന പ്രതികരണവുമായി ബിജെപി എംഎല്‍എ. രാജസ്ഥാനില്‍ മറ്റൊരു സര്‍പ്രൈസ് കേള്‍ക്കാനായി തയ്യാറാകൂ എന്നാണ് ബിജെപി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ കിരോഡി ലാല്‍ മീണ അഭിപ്രായപ്പെട്ടത്. 

ഛത്തീസ്ഗഡിലും മധ്യപ്രദേശിലുമെല്ലാം നിങ്ങളുടെ വിലയിരുത്തലുകള്‍ നിഷ്ഫലമായി. രാജസ്ഥാനിലും സര്‍പ്രൈസിനായി തയ്യാറെടുത്തോളൂ എന്നാണ് കിരോഡി ലാല്‍ മീണ അഭിപ്രായപ്പെട്ടത്. എംഎല്‍എമാര്‍ക്കിടയിലെ സമവായത്തിന്റെ അടിസ്ഥാനത്തിലാകും നേതാവിനെ തെരഞ്ഞെടുക്കുക എന്നും മീണ കൂട്ടിച്ചേര്‍ത്തു. 

രാജസ്ഥാനിലേക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ കിരോഡി ലാല്‍ മീണയുമുണ്ട്.  മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്‍ജുന്‍ രാം മേഘ് വാള്‍, അശ്വിനി വൈഷ്ണവ്, ദിയാ കുമാരി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്, വിനോദ് താവ്‌ഡെ, സരോജ് പാണ്ഡെ എന്നിവരാണ് കേന്ദ്രനിരീക്ഷകരായി ജയ്പൂരിലെത്തിയത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ. ആദ്യ ഒരുവര്‍ഷം എങ്കിലും   തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് വസുന്ധര ആവശ്യപ്പെട്ടിട്ടുള്ളത്. സ്പീക്കർ ആക്കാമെന്ന നിർദേശം വസുന്ധര തള്ളിയതായും റിപ്പോർട്ടുകളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com