കെസിആര്‍ താലിബാന്‍; തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍; രൂക്ഷവിമര്‍ശനവുമായി വൈ എസ് ശര്‍മ്മിള

തെലങ്കാനയില്‍ ഇന്ത്യന്‍ ഭരണഘടനയല്ല, കെസിആര്‍ ഭരണഘടനയാണുള്ളത്
കെസിആര്‍, ശര്‍മ്മിള/ ഫയല്‍
കെസിആര്‍, ശര്‍മ്മിള/ ഫയല്‍

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി വൈഎസ്ആര്‍ തെലങ്കാനപാര്‍ട്ടി അധ്യക്ഷ വൈ എസ് ശര്‍മ്മിള. തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു താലിബാന്‍ ആണെന്നും ശര്‍മ്മിള ആരോപിച്ചു. 

മഹാബൂബാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കെസിആറിനെതിരെ ശര്‍മ്മളയുടെ രൂക്ഷവിമര്‍ശനം. തെലങ്കാനയില്‍ കെസിആറിന്റെ ഏകാധിപത്യ ഭരണമാണ്. തെലങ്കാനയില്‍ ഇന്ത്യന്‍ ഭരണഘടനയല്ല, കെസിആര്‍ ഭരണഘടനയാണുള്ളത്. തെലങ്കാന ഇന്ത്യയിലെ അഫ്ഗാന്‍ ആണെങ്കില്‍, കെസിആര്‍ ഇവിടുത്തെ താലിബാനാണെന്നും ശര്‍മ്മിള പറഞ്ഞു. 

മഹബൂബാബാദ് എംഎല്‍എയും ബിആര്‍എസ് നേതാവുമായ ശങ്കര്‍ നായിക്കിനെതിരെ അനുചിതമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തെലങ്കാന പൊലീസ് വൈഎസ് ശര്‍മിളയെ കസ്റ്റഡിയിലെടുത്തിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കുക ലക്ഷ്യമിട്ട് പൊലീസ് ശര്‍മ്മിളയെ ഹൈദരാബാദിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com