കോവിഡ് ജാഗ്രത: ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്
കോവിഡ് പരിശോധന/ പിടിഐ
കോവിഡ് പരിശോധന/ പിടിഐ

ന്യൂഡല്‍ഹി: കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആറു ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. ചൈന ഉള്‍പ്പടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്  എയര്‍ സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്നുമുതല്‍ നിര്‍ബന്ധമാണ്.

ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന്  വരുന്നവര്‍ക്കാണ് നിബന്ധന കര്‍ശനമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍, രാജ്യത്ത് ജനങ്ങള്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധന നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ തെര്‍മല്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. 
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗം, ഡിസംബര്‍ 22ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയോ എന്ന് വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com