DEATH
DEATH

നായയെ കണ്ട് പേടിച്ച് ഫ്ളാറ്റിൽ നിന്ന് ചാടിയ ഓൺലൈൻ ഡെലിവറി ബോയ് മരിച്ചു; നരഹത്യ കുറ്റം ചുമത്തി കേസ്

മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയിൽ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്ക്കെതിരെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്തു

ഹൈദരാബാദ്; നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്ളാറ്റിന്റെ നിന്ന് വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു. സ്വി​ഗ്​ഗി ഡെലിവറി ബോയ് ആയ മുഹമ്മദ് നിസാം (25) ആണ് മരിച്ചത്. തുടർന്ന് നായയുടെ ഉടമയ്ക്കെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. 

ബുധനാഴ്ച  ബഞ്ചാര ഹില്‍സിലെ ഫ്ലാറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് നിസാം അപകടത്തിൽപ്പെടുന്നത്.  കോളിങ് ബെല്ലടിച്ചതിനു പിറകെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായ കുരച്ചുചാടി. കടിക്കുമെന്നുറപ്പായതോടെ നിസാം വരാന്തയിലെ അരഭിത്തിയില്‍ കയറാന്‍ ശ്രമിച്ചു. നായ പിറകെ കുരച്ചു ചാടിയതോടെ ഭയന്നു നിസാം പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയിൽ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്ക്കെതിരെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്തു. നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്. അപകടം നടന്നിട്ടും ഭക്ഷണ വിതരണ കമ്പനി തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. മൂന്നു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുകയാണ് നിസാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com