അഗര്‍ത്തല: മുന്‍മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ ഒഴിവാക്കി ത്രിപുരയില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക. 48 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയില്‍ 11 വനിതകളെ ഉള്പ്പെടുത്തിയിട്ടുഓണ്ട്.
പ്രധാന മത്സരം നടക്കുന്ന അഗര്‍ത്തല, സൂര്യമണി നഗര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബോര്ദോവാലി മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രി മണിക് സാഹ ജനവിധി തേടുന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് ധന്‍പുര്‍ മണ്ഡലത്തില്‍ മത്സരിക്കും.
മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന്റെ സിറ്റിങ് സീറ്റായിരുന്നു ധന്‍പുര്‍. കഴിഞ്ഞ തെരഞ്ഞഎടുപ്പില്‍ പ്രതിമ ഭൗമിക്കിനെ മണിക് സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ അദ്ദേഹം മത്സരിക്കുന്നില്ല.
ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിട്ടില്ല. 60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ് നടക്കു്നത്. ഫെബ്രുവരി 23 ഫലം പ്രഖ്യാപിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രം; ഇനി 'അമൃത് ഉദ്യാന്‍'
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ