50 ചാക്ക് ഇഞ്ചി മോഷണം പോയി; അഞ്ച് ലക്ഷത്തിന്റെ മുതൽ

ട്രക്കിൽ നിന്നും ഇഞ്ചി മോഷ്‌ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വില കുത്തനെ കൂടിയതോടെ സ്വർണവും പണവും പോലെ ഇപ്പോൾ തക്കാളിയും ഇഞ്ചിയുമൊക്കെ വീട്ടിൽ പൂട്ടിവെക്കേണ്ട അവസ്ഥയാണ്. തക്കാളി വില ഉയർന്നതിന് പിന്നാലെ വിവിധയിടങ്ങളിൽ തക്കളി മോഷണങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോഴിതാ തക്കാളിക്ക് പിന്നാലെ ഇഞ്ചിയും മോഷണം പോകാൻ തുടങ്ങിയിരിക്കുകയാണ്.

ഉത്തർപ്രദേശിലെ ബസ്‌തിയിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ 50 ചാക്ക് ഇഞ്ചിയാണ് മോഷണം പോയത്. ട്രക്ക് ഡ്രൈവർ കപ്തംഗഞ്ച് എൻഎച്ച് 28-ൽ വണ്ടി പാർക്ക് ചെയ്‌ത ശേഷം കപ്‌ടൻഗഞ്ചിലെ തന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം. ഇതിന് തൊട്ടടുത്താണ് ഒരു പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

പൊലീസിന്റെ കർശന നിരീക്ഷണത്തിലുള്ള പ്രദേശത്തു നിന്നും മോഷണം നടന്നതിൽ ഇവിടുത്തെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്ന് ‍‍ഡൽഹിയിലേക്ക് ഇഞ്ചി ലോഡുമായി പോയ ട്രക്കിൽ നിന്നുമാണ് മോഷണം. ചില്ലറ വിപണിയിൽ ഇഞ്ചി വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയായി ഉയർന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com