മേഘാലയയില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ഓഫീസ് വളഞ്ഞ് ആള്‍ക്കൂട്ടം, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാങ്മയുടെ ഓഫീസിന് നേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം
കല്ലേറില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അരികില്‍ മുഖ്യമന്ത്രി/ട്വിറ്റര്‍
കല്ലേറില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അരികില്‍ മുഖ്യമന്ത്രി/ട്വിറ്റര്‍

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാങ്മയുടെ ഓഫീസിന് നേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. തുറ ടൗണിലെ ഓഫിസിന് നേര്‍ക്കാണ് ആക്രമണം നടന്നത്. തുറ ടൗണിനെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗാരോ മലനിര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ദീര്‍ഘനാളായി ഈ ആവശ്യം ഉന്നയിച്ച് നിരാഹാര സമരത്തിലാണ്. 

മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ഓഫീസ് വളഞ്ഞ ജനക്കൂട്ടം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. രാത്രിവൈകിയും മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ടായിട്ടില്ല. 

നൂറുകണക്കിന് ആളുകളാണ് ഓഫീസിന് പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com