പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബംഗളൂരുവിലേക്ക് മാറ്റി; ജൂലൈ 13,14 തീയതികളില്‍

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ബംഗളൂരുവില്‍ വെച്ച് നടക്കും
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നേതാക്കന്‍മാര്‍ മാധ്യമങ്ങളെ കാണുന്നു/ പിടിഐ
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നേതാക്കന്‍മാര്‍ മാധ്യമങ്ങളെ കാണുന്നു/ പിടിഐ


ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ബംഗളൂരുവില്‍ വെച്ച് നടക്കും. ജൂലൈ 13,14 തീയതികളില്‍ ബംഗളൂരുവില്‍ വെച്ച് യോഗം ചേരുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. നേരത്തെ, ഷിംലയില്‍ വെച്ച് യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. 

ജൂണ്‍ 23ന് ബിഹാറിലെ പട്‌നയില്‍ വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രണ്ടാമത്തെ യോഗം ഷിംലയില്‍ വെച്ച് ചേരുമെന്ന് പ്രഖ്യാപിച്ചത്. 

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കം പതിനാറ് പ്രതിപക്ഷ പാര്‍ട്ടികളാണ് ആദ്യ യോഗത്തില്‍ പങ്കെടുത്തത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ക്ഷണപ്രകാരമായിരുന്നു ഒത്തുചേരല്‍. രണ്ടാമത്തെ യോഗത്തില്‍ സഖ്യ ധാരണയെത്തുമെന്നും പേര് നിശ്ചയിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സൂചന നല്‍കിയിരുന്നു. മുന്നണിക്ക് പാട്രിയോടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന് പേര് നല്‍കുമെന്നായിരുന്നു അദ്ദേഹം സൂചന നല്‍കിയത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com