രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളെ കാണുന്നു/എഎന്‍ഐ
രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളെ കാണുന്നു/എഎന്‍ഐ

'അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല; നുണ പറയുന്നത് രാഹുലിന്റെ ശീലം', രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്


പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ തയാറായില്ല. അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല. നുണപറയുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോദി സമുദായത്തെയാണ് 2019-ല്‍ രാഹുല്‍ ഗാന്ധി അപമാനിച്ചത്. അയോഗ്യനാക്കിയ വിഷയവും രാഹുല്‍ ഗാന്ധി ആരോപിച്ച അദാനി വിഷയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്നാല്‍ അപമാനിക്കാനുള്ള അവകാശമില്ല. അയോഗ്യനാക്കിയതിനെതിരേ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തെറ്റായ പ്രസ്താവനകള്‍ നടത്താന്‍ ശ്രമിച്ചു. 2019ലെ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടു. ഇന്ന് അദ്ദേഹം പറഞ്ഞു, വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന്. അതായത് 2019ല്‍ രാഹുല്‍ ഗാന്ധി സംസാരിച്ചതും വിവേകത്തോടെയാണ്'-അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ മാത്രമല്ല അയോഗ്യനാക്കിയത്. ഇതിന് മുമ്പും പലരെയും അയോഗ്യരാക്കിയിട്ടുണ്ട്. ബിജെപിയില്‍ നിന്നുള്‍പ്പെടെ 32-ഓളം പേരെയാണ് ഇതിന് മുമ്പ് അയോഗ്യരാക്കിയത്. രവിശങ്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com