യോ​ഗി ആദിത്യനാഥ്/ ഫയൽ
യോ​ഗി ആദിത്യനാഥ്/ ഫയൽ

ഹിന്ദുത്വ ശക്തികേന്ദ്രത്തില്‍ മുസ്ലിം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം; അയോധ്യയില്‍ അടിതെറ്റി ബിജെപി; മൂന്നാം സ്ഥാനത്ത്

ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 42 ശതമാനവും അന്‍സാരിയാണ് നേടിയത്

ലഖ്‌നൗ: ഹിന്ദുത്വ വാദികളുടെ സിരാകേന്ദ്രമായ അയോധ്യയിലെ വാര്‍ഡില്‍ മുസ്ലിം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം. രാം അഭിറാം ദാസ് വാര്‍ഡില്‍ സുല്‍ത്താന്‍ അന്‍സാരി എന്ന യുവാവാണ് വിജയിച്ചത്. 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ഫലം ഇന്നലെയാണ്  പ്രഖ്യാപിച്ചത്. പ്രദേശവാസിയായ സുല്‍ത്താന്‍ അന്‍സാരി ആദ്യമായാണ് മത്സരിക്കുന്നത്. വാര്‍ഡില്‍ 3844 ഹിന്ദു വോട്ടുകളുള്ളപ്പോള്‍, 440 മുസ്ലിം വോട്ടുകള്‍ മാത്രമാണുള്ളത്. 

ആകെ പോള്‍ ചെയ്ത 2388 വോട്ടുകളില്‍ 42 ശതമാനവും അന്‍സാരിയാണ് നേടിയത്. 996 വോട്ടുകളാണ് അന്‍സാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാഗേന്ദ്ര മാഞ്ജിയെ 442 വോട്ടുകള്‍ക്കാണ് അന്‍സാരി പരാജയപ്പെടുത്തിയത്. 

ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 10 സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ മത്സര രംഗത്തുണ്ടായിരുന്നത്. അതേസമയം അയോധ്യ നഗരസഭയില്‍ ബിജെപി ഭരണം നേടി. 60 വാര്‍ഡുള്ള നഗരസഭയില്‍ ബിജെപി 27 സീറ്റില്‍ വിജയിച്ചു. സമാജ് വാദി പാര്‍ട്ടി 17 സീറ്റിലും സ്വതന്ത്രര്‍ 10 സീറ്റിലും വിജയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com