ത്രിപുര ബിജെപിയില്‍ വീണ്ടും പ്രതിസന്ധി; വിശ്വസ്തരുടെ യോഗം വിളിച്ച് ബിപ്ലബ് ദേബ്

ത്രിപുര ബിജെപിയില്‍ വീണ്ടും പ്രതിസന്ധി. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചു
ബിപ്ലബ് ദേബ്
ബിപ്ലബ് ദേബ്

അഗര്‍ത്തല: ത്രിപുര ബിജെപിയില്‍ വീണ്ടും പ്രതിസന്ധി. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചു. മുതിര്‍ന്ന നേതാക്കളൊന്നും ഈ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് വിവരം.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നാളെ ആദ്യമായി ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ബിപ്ലബ് ദേബ് വിശ്വസ്തരുടെ യോഗം വിളിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം വിളിച്ചുചേര്‍ക്കുന്നത്. പുറത്തുനിന്ന് വന്ന ചിലര്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നാണ് തര്‍ക്കത്തെ കുറിച്ച് ബിപ്ലബ് ദേബ് പ്രതികരിച്ചത്.


പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 2022ല്‍ ബിപ്ലബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയിരുന്നു. ബിപ്ലബിന് രാജ്യസ സീറ്റ് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പില്‍ 11 ശതമാനം വോട്ട് കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ പുനഃസംഘടന നടന്നുവരവെയാണ് പുതിയ നീക്കവുമായി ബിപ്ലബ് രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com