മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശമെത്തിയത് പാക് ക്രിക്കറ്റ് താരത്തിന്റെ പേരില്‍ 

ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശം എത്തിയത്
മുകേഷ് അംബാനി
മുകേഷ് അംബാനി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ പിടിയിലായ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷദബ് ഖാന്റെ പേരിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. 

ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. പാകിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന സമയത്താണ് ഭീഷണി സന്ദേശം എത്തിയ ഇമെയില്‍ ഐഡി ക്രിയേറ്റ് ചെയ്തതെന്നും മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു. കേസിലെ പ്രതിയെ ഈ മാസം എട്ട് വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

ഒക്‌ടോബര്‍ 27 ന് മുകേഷ് അംബാനിക്ക് 20 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതിനാണ് രാജ്‌വീര്‍ ഖാനെ ഗാന്ധിനഗറിലെ കലോലില്‍ നിന്ന് പൊലീസ് പിടികൂടിയത്. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. 

കേസില്‍ ഇതുവരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തെലങ്കാന സ്വദേശിയായ ഗണേഷ് കുമാര്‍ വനപര്‍ദിയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയതിരുന്നു. 400 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ആദ്യ ഭീഷണി സന്ദേശത്തില്‍ തന്നെ മുകേഷ് അംബാനിയുടെ സുരക്ഷ ചുമതലുള്ള ഉദ്യോഗസ്ഥര്‍ മുംബൈയിലെ ഗാവ്‌ദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീടാണ് 20 കോടി രൂപ ആവശ്യപ്പെട്ട് ഇമെയില്‍ സന്ദേശം എത്തിയത്. ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിലും വന്നു. പിന്നീട് 400 കോടി രൂപ ആവശ്യപ്പട്ടും ഭീഷണി സന്ദേശം എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com