'മോദിജി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്യൂട്ട് ധരിക്കുന്നു, ഞാനാണെങ്കില്‍ ഈ വെള്ള ടീ ഷര്‍ട്ട് മാത്രം'

'ഞാന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേട്ടു, എല്ലാ പ്രസംഗങ്ങളിലും ഞാന്‍ ഒബിസി സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് അദ്ദേഹം എല്ലായിടത്തും പറയുന്നു. ഇത് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.
രാഹുല്‍ ഗാന്ധി/ ഫയല്‍
രാഹുല്‍ ഗാന്ധി/ ഫയല്‍

ഭോപ്പാല്‍: പ്രധാനമന്ത്രി ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടാണ് ധരിക്കുന്നത്, പക്ഷേ താന്‍ ധരിക്കുന്നത് ഈ വെള്ള ടീഷര്‍ട്ട് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പരിപാടികള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 

സത്നയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു, 'ഞാന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേട്ടു, എല്ലാ പ്രസംഗങ്ങളിലും ഞാന്‍ ഒബിസി സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് അദ്ദേഹം എല്ലായിടത്തും പറയുന്നു. ഇത് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഒരു ദിവസം അദ്ദേഹം എത്ര വസ്ത്രം ധരിക്കുന്നു.  ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്യൂട്ടുകളാണ് അദ്ദേഹം ധരിക്കുന്നത്. മോദി ജി തന്റെ വസ്ത്രം മാറി മാറി ധരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? താന്‍ ഈ ഒരൊറ്റ വെള്ള ഷര്‍ട്ട് മാത്രമാണ് ധരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. 

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിന്ന് ജാതി അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?. ഇന്ത്യയില്‍ ജാതിയില്ലെന്നാണ് മോദി പറഞ്ഞു തുടങ്ങിയത്. 

സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയ ലക്ഷക്കണക്കിന് ചെറുകിട യൂണിറ്റുകള്‍ ഉണ്ടായിരുന്നു. ബിജെപിയും പ്രധാനമന്ത്രി മോദി സര്‍ക്കാരും അധികാരത്തില്‍ വന്നപ്പോള്‍ ഈ യൂണിറ്റുകള്‍ക്കെതിരെ ആക്രമണം തുടങ്ങി. ചെറുകിട വ്യാപാരികളെയും ചെറുകിട ഇടത്തരം വ്യവസായങ്ങളെയും നോട്ട് നിരോധനവും ജിഎസ്ടിയും ഉപയോഗിച്ച് ആക്രമിച്ചു. 


ഒബിസി, ആദിവാസി, പിന്നാക്ക വിഭാഗക്കാര്‍, പൊതുവിഭാഗത്തിലെ പാവപ്പെട്ടവരാണ് ജിഎസ്ടി നല്‍കുന്നത്. സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് ബാങ്ക് പണം മുഴുവന്‍ അദാനി, അംബാനി തുടങ്ങിയ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com