രാമക്ഷേത്ര നിർമ്മാണം ഊർജ്ജിതം; പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് യോ​ഗിക്ക് ക്ഷണം

ജനുവരി 22-നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്
യോഗി ആദിത്യനാഥ് / എക്സ്
യോഗി ആദിത്യനാഥ് / എക്സ്

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഊർജ്ജിതമായി.  2024 ജനുവരി 22-നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. 

വാരണാസിയിൽ നിന്നുള്ള വേദാചാര്യൻ ലക്ഷ്മികാന്ത് ദിക്ഷിതാണ് രാംലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങിന് കാർമികത്വം വഹിക്കുന്നത്. ശാസ്ത്രജ്ഞന്മാർ, പരംവീർ ചക്രജേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരടക്കം 2,500ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക്  ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് ക്ഷേത്ര മഹന്തുമായ യോഗി ആദിത്യനാഥിനെയും ഔദ്യോ​ഗികമായി ക്ഷണിച്ചു. രാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രഷറർ ഗോവിന്ദ്ഗിരി മഹാരാജും ചേർന്നാണ് യോ​ഗിയെ ക്ഷണിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com