ഒരേ സമയം 51 ഘാട്ടുകളിലായി 24 ലക്ഷം ചെരാതുകള്‍, ലോക റെക്കോര്‍ഡിടാന്‍ അയോധ്യ; തിളക്കം കൂട്ടാന്‍ ടാബ്ലോ ഘോഷയാത്ര- വീഡിയോ 

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ദീപാവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
അയോധ്യയിൽ ചെരാതുകൾ ഒരുക്കിയപ്പോൾ, എഎൻഐ
അയോധ്യയിൽ ചെരാതുകൾ ഒരുക്കിയപ്പോൾ, എഎൻഐ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ദീപാവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരേ സമയം 51 ഘാട്ടുകളിലായി 24 ലക്ഷം ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് നേടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ദീപാവലിയോടനുബന്ധിച്ച് ഇന്ന് രാവിലെ ടാബ്ലോ ഘോഷയാത്രയ്ക്ക് തുടക്കമാകും. ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി ജയ് വീര്‍ സിങ് ആണ് ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുക. ഉച്ചയ്ക്ക് രണ്ടരയോടെ ടാബ്ലോ ഘോഷയാത്ര രാമ കഥ പാര്‍ക്കില്‍ എത്തിച്ചേരും. ഘോഷയാത്രയില്‍ ടൂറിസം വകുപ്പിന്റെ മാത്രം ഏഴ് ടാബ്ലോകള്‍ പങ്കെടുക്കും. ടാബ്ലോകളില്‍ രാമായണത്തിലെ വിവിധ കഥകളാണ് ചിത്രീകരിച്ചിരിക്കുന്നത്. പരിപാടിക്ക് തിളക്കം കൂട്ടാന്‍ രാജ്യത്തെ വിവിധ നൃത്ത രൂപങ്ങള്‍ കലാകാരന്മാര്‍ അവതരിപ്പിക്കും.

24 ലക്ഷം ചെരാതുകള്‍ കത്തിക്കാന്‍ 25000 സന്നദ്ധ പ്രവര്‍ത്തകരെയാണ് അണിനിരത്തുക. അയോധ്യ ജില്ലാ ഭരണകൂടവും അവധ് സര്‍വകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് ചെരാതുകള്‍ എണ്ണുക. ദീപോത്സവ പരിപാടി വൈകീട്ട് മൂന്ന് മണിക്കാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് ഉദ്ഘാടനം ചെയ്യുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com