അധിക ചാര്‍ജില്‍ പരാതിപ്പെടാന്‍ ഊബര്‍ 'കസ്റ്റമർ കെയറില്‍' വിളിച്ചു, ഒറ്റയടിക്ക് നഷ്ടമായത് അഞ്ചുലക്ഷം രൂപ; തട്ടിപ്പ് ഇങ്ങനെ 

ഗൂഗിളില്‍ ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെരഞ്ഞ യാത്രക്കാരനില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഗൂഗിളില്‍ ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെരഞ്ഞ യാത്രക്കാരനില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഊബര്‍ ഡ്രൈവര്‍ നൂറ് രൂപ അധികം ചാര്‍ജ് ചെയ്തതിനെതിരെ പരാതി നല്‍കുന്നതിനാണ് യുവാവ് ഗൂഗിളില്‍ ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെരഞ്ഞത്. എന്നാല്‍ വ്യാജ നമ്പറില്‍ വീണ് യുവാവ് തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുഗ്രാം സ്വദേശിയായ പ്രദീപ് ചൗധരിയാണ് തട്ടിപ്പിന് ഇരയായത്. വീട്ടില്‍ നിന്ന് ഗുരുഗ്രാമിലേക്ക് പോകുന്നതിനാണ് ഊബര്‍ ബുക്ക് ചെയ്തത്. 205 രൂപയാണ് നിരക്ക് കാണിച്ചിരുന്നത്. എന്നാല്‍ ഊബര്‍ ഡ്രൈവര്‍ 318 രൂപ ഈടാക്കിയതായി പരാതിയില്‍ പറയുന്നു.

കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ റീഫണ്ട് ലഭിക്കുമെന്ന് പറഞ്ഞാണ് ഡ്രൈവര്‍ പോയത്. തുടര്‍ന്ന് ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തെരഞ്ഞ പ്രദീപിന്റെ പണം നഷ്ടമാകുകയായിരുന്നു. ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്ന വ്യാജേന ഗൂഗിളില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ച പ്രദീപിനെ രാകേഷ് മിശ്ര എന്നയാളിലേക്കാണ് ഫോണ്‍ റീഡയറക്ട് ചെയ്തത്. നൂറ് രൂപ കിട്ടാന്‍ 'Rust Desk app' പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ രാകേഷ് മിശ്ര ആവശ്യപ്പെട്ടു. തുടര്‍ന്ന് പേടിഎം തുറന്ന് 'rfnd 112' എന്ന് മെസേജ് ചെയ്യാനും പറഞ്ഞു. ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്തു.അക്കൗണ്ട് വെരിഫിക്കേഷന് ആണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫോണ്‍ നമ്പര്‍ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

നാലു ഇടപാടുകളിലായി പ്രദീപിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന അഞ്ചുലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com