ശമ്പളം ചോദിച്ച ദളിത് യുവാവിനെ വായ് കൊണ്ട് ചെരുപ്പ് എടുപ്പിച്ചു, വലിച്ചിഴച്ചു: യുവതിക്കെതിരെ കേസ്

ശമ്പളം ചോദിച്ചതിന് യുവാവിനെ നിർബന്ധിച്ച് വായകൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു
വിഭൂതി പട്ടേൽ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
വിഭൂതി പട്ടേൽ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

​ഗാന്ധിന​ഗർ: ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസ്. ​ഗുജറാത്തിലെ മോർബിയിലാണ് സംഭവമുണ്ടായത്. ശമ്പളം ചോദിച്ചതിന് യുവാവിനെ നിർബന്ധിച്ച് വായകൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു.

സംഭവത്തിൽ സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും  ജോലിക്കാർക്കും എതിരെയാണ് കേസ്. റാണിബ ഇൻഡസ്ട്രീസ് എന്ന പേരിൽ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ഇവർ. ഒക്ടോബർ 2നാണ് പരാതിക്കാരനായ നീലേഷ് ഡൽസാനിയ (21) 12,000 രൂപ ശമ്പളത്തിൽസ്ഥാപനത്തിൽ ജോലിക്ക് കയറുന്നത്. എന്നാൽ ഒക്ടോബർ 18ന് കാരണം കൂടാതെ പുറത്താക്കുകയായിരുന്നു. 

16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ ഫോണെടുക്കാതെയായി. തുടർന്ന് നവംബർ 24ന് നീലേഷും സഹോദരൻ മെഹുലും അയൽവാസിയും ഓഫിസിൽ എത്തി ശമ്പളോ ചോദിക്കുകയായിരുന്നു. വിഭൂതിയും സ്ഥാപനത്തിന്റെ മാനേജരായ പരിക്ഷിത് പട്ടേലും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വലിച്ച് ടെറസിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു. വിഭൂതി പട്ടേല്‍ നിര്‍ബന്ധിപ്പിച്ച് വായ്‌കൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com