മണിപ്പൂരിൽ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറ് പേർ അറസ്റ്റിൽ

ചുരാചന്ദ്‌പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ചുരാചന്ദ്‌പൂരിൽ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തത്.

പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് അറിയിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികളെ അസമിലേക്ക് കൊണ്ടുപോയി. ഇവരുടെ സുരക്ഷയെ കണക്കിലെടുത്താണ് നടപടി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി.

ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചതോടെയാണ് മാസങ്ങൾക്ക് മുൻപ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് തുടരുകയായിരുന്നു. ജൂണ്‍ ആറിനാണ് 17 വയസുകാരിയും 20 വയസുകാരനും കൊല്ലപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com