സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍

1977ലെ സ്ത്രീകളെ നിയമിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍:  സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം ഏര്‍പ്പെടുത്തുന്നതിനായി സിവില്‍ സര്‍വീസസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. വനംവകുപ്പ് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇനി മുതല്‍ പുതിയ ഭേദഗതി ബാധകമാണ്. 1977ലെ സ്ത്രീകളെ നിയമിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

പൊലീസുള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനവും അധ്യാപക തസ്തികകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനവും സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് സര്‍ക്കാര്‍ വഹിക്കും. 

മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനം  നടക്കുന്ന  നിയസഭാ തിരഞ്ഞെടുപ്പില്‍ പുതിയ സംവരണം ഏര്‍പ്പെടുത്തിയത് ഗുണം ചെയ്‌തേക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com