ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി, നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക് ( വീഡിയോ)

ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍
ട്രെയിൻ അപകടം/ എഎൻഐ
ട്രെയിൻ അപകടം/ എഎൻഐ

പട്‌ന: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു. 80 ഓളം പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബക്സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപം  ബുധനാഴ്ച രാത്രി 9.35-ഓടെയാണ് അപകടമുണ്ടായത്.

ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റവരെ പട്‌ന എഐഐഎംഎസിലേക്ക് മാറ്റി. അപകടത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടര്‍ന്ന് ഡല്‍ഹി-ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി ഈസ്റ്റ് സെന്‍ട്രല്‍ രെയില്‍വേ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com