'ഇന്ത്യന്‍ പതാകയ്ക്ക് മുകളില്‍ പാകിസ്ഥാന്‍ പതാക'; ലുലു മാളിന് എതിരെ വ്യാജ പ്രചാരണം, ബിജെപി പ്രവര്‍ത്തകയ്ക്ക് എതിരെ കേസ്

കൊച്ചി ലുലു മാളില്‍ ഇന്ത്യന്‍ പതാകയെക്കാള്‍ ഉയരത്തില്‍ പാകിസ്ഥാന്‍ പതാക കെട്ടി എന്ന് വ്യാജ പ്രചാരണം നടത്തിയ  ബിജെപി പ്രവര്‍ത്തകയ്ക്ക് എതിരെ കേസ്
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം, ശകുന്തളയുടെ ട്വീറ്റ്
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം, ശകുന്തളയുടെ ട്വീറ്റ്

ബംഗളൂരു: കൊച്ചി ലുലു മാളില്‍ ഇന്ത്യന്‍ പതാകയെക്കാള്‍ ഉയരത്തില്‍ പാകിസ്ഥാന്‍ പതാക കെട്ടി എന്ന് വ്യാജ പ്രചാരണം നടത്തിയ  ബിജെപി പ്രവര്‍ത്തകയ്ക്ക് എതിരെ കേസ്. ബിജെപി കര്‍ണാടക ഐടി സെല്‍ പ്രവര്‍ത്തക ശകുന്തള നടരാജിന് എതിരെയാണ് തുംകൂരു ജയ്‌നഗര്‍ പൊലീസ് സ്വമേധയ കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് ശകുന്തളയ്ക്ക് പൊലീസ് നോട്ടീസ് നല്‍കി. 

ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ ദേശീയ പതാകയെക്കാള്‍ മുകളില്‍ പാകിസ്ഥാന്‍ പതാക കെട്ടി എന്നായിരുന്നു ശകുന്തളയുടെ വ്യാജ പ്രചാരണം. ' ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് മുകളില്‍ മറ്റൊരു രാജ്യത്തിന്റെയും പതാക വരാന്‍ പാടില്ലെന്ന് അറിയില്ലേ' എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് ശകുന്തള കുറിച്ചത്. 

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു. ലുലു മാളിന് എതിരെ ബഹിഷ്‌കണ ആഹ്വാനവും ഇവര്‍ നടത്തി. 

ഇന്ത്യന്‍ പതാക പാകിസ്ഥാന്‍ പതാകയ്ക്ക് താഴെയാണെന്ന് തോന്നുന്ന തരത്തിലാണ് ചിത്രം എടുത്തതെന്നും ഇത് മനപ്പൂര്‍വ്വം എടുത്തു പ്രചരിപ്പിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. സംഘപരിവാര്‍ വ്യാജ പ്രചാരണത്തിന് പിന്നാലെ, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്റ് ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ആതിരയെ സ്ഥാപനം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ആതിര രാജിക്കത്ത് നല്‍കി. പിന്നീട്, ലുലു ഗ്രൂപ്പ് ആതിരയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകും ചെയ്തു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com