68-ാം വയസ്സില്‍ മൂന്നാം മാംഗല്യം; ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി

മുകേഷ് അംബാനി അടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു 
ഹരീഷ് സാല്‍വെ വധുവിനൊപ്പം/ ട്വിറ്റര്‍ ചിത്രം
ഹരീഷ് സാല്‍വെ വധുവിനൊപ്പം/ ട്വിറ്റര്‍ ചിത്രം

ലണ്ടന്‍: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. ട്രിനയാണ് വധു. 68 കാരനായ സാല്‍വെയുടെ മൂന്നാം വിവാഹമാണ്.

ലണ്ടനില്‍ വെച്ചു നടന്ന വിവാഹചടങ്ങില്‍ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത, സുനില്‍ മിത്തല്‍, എല്‍ എന്‍ മിത്തല്‍, എസ് പി ലോഹിയ, ഗോപി ഹിന്ദുജ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി, പെണ്‍സുഹൃത്ത് ഉജ്ജ്വല റൗട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ആദ്യഭാര്യ മീനാക്ഷിയിൽ നിന്നും ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്.

2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്. 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com