വിമാനത്തില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിച്ചു; യാത്രക്കാരിയുടെ പരാതി, കേസ്

വിമാനം ഗുവാഹത്തിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, യാത്രക്കാരനെ അസം പൊലീസിന് കൈമാറി
ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം
ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ വനിതാ യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. മുംബൈ-ഗുവാഹത്തി ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

യാത്രയ്ക്കിടെ യാത്രക്കാരന്‍ ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിമാനം ഗുവാഹത്തിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, യാത്രക്കാരനെ അസം പൊലീസിന് കൈമാറിയതായി വിമാനക്കമ്പനി വക്താവ് അറിയിച്ചു. 

യാത്രക്കാരിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും, പൊലീസ് ആവശ്യമായ എല്ലാ സഹായവും വിമാനക്കമ്പനി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിമാനത്തിനുള്ളില്‍ വെച്ചുള്ള നാല് ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com