'ദുര്‍ബലരായ മനുഷ്യരെ ദ്രോഹിക്കാന്‍ ഗീതയില്‍ പറയുന്നില്ല; ബിജെപിക്ക് ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ല''; രാഹുല്‍ ഗാന്ധി പാരീസില്‍

ബിജെപിക്കും ആര്‍എസ്എസിനും ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി സയന്‍സസ് പിഒ യൂണിവേഴ്സ്റ്റിയില്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
രാഹുല്‍ ഗാന്ധി സയന്‍സസ് പിഒ യൂണിവേഴ്സ്റ്റിയില്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

പാരീസ്: ബിജെപിക്കും ആര്‍എസ്എസിനും ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഗീതയും ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും ബിജെപി പറയുന്ന തരത്തിലുള്ളതല്ലെന്ന് അദ്ദേഹം പാരീസില്‍ പറഞ്ഞു. പാരീസിലെ സയന്‍സസ് പിഒ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

' നിങ്ങളെക്കാള്‍ ദുര്‍ബലരായ മനുഷ്യരെ നിങ്ങള്‍ ഉപദ്രവിക്കണമെന്ന് ഞാന്‍ ഒരു ഹിന്ദു പുസ്തകത്തിലും വായിച്ചിട്ടില്ല. ഏതെങ്കിലും ഹിന്ദു പണ്ഡിതന്‍ ഇങ്ങനെ പറഞ്ഞിട്ടുമില്ല. ഹിന്ദു ദേശീയവാദി എന്ന ആശയം, ആ വാക്ക് തെറ്റാണ്. അവര്‍ (ബിജെപിയും ആര്‍എസ്എസും) ഹിന്ദു ദേശീയവാദികളല്ല. അവര്‍ക്ക് ഹിന്ദു മതവുമായി ഒരു ബന്ധവുമില്ല. എന്തുവിലകൊടുത്തും അധികാരം നേടാനാണ് അവര്‍ ശ്രമിക്കുന്നത്'- അദ്ദേഹം പറഞ്ഞു. 

രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ, വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ജി 20 ഉച്ചകോടി ഭാരതം 100 ശതമാനം വിജയിപ്പിച്ചതിന്റെ നിരാശയെത്തുടര്‍ന്നുണ്ടായ കരച്ചിലാണ് രാഹുല്‍ ഗാന്ധിയുടേത് എന്ന് ബിജെപി എംപി തേജസ്വി യാദവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com