ദേഹത്തേയ്ക്ക് ചാടിവീണു; കൈയില്‍ കടിച്ചുകിടന്ന പുലിയെ ധീരമായി നേരിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥന്‍, ഒടുവില്‍- വീഡിയോ

കശ്മീരില്‍ ഗ്രാമത്തില്‍ റോന്തുചുറ്റി പരിഭ്രാന്തി പരത്തിയ പുലിയെ ധീരമായി നേരിട്ട് പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍
വനംവകുപ്പ് ഉദ്യോ​ഗസ്ഥനെ പുലി ആക്രമിക്കുന്ന ദൃശ്യം
വനംവകുപ്പ് ഉദ്യോ​ഗസ്ഥനെ പുലി ആക്രമിക്കുന്ന ദൃശ്യംവീഡിയോ സ്ക്രീൻഷോട്ട്

ശ്രീനഗര്‍: കശ്മീരില്‍ ഗ്രാമത്തില്‍ റോന്തുചുറ്റി പരിഭ്രാന്തി പരത്തിയ പുലിയെ ധീരമായി നേരിട്ട് പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പുലിയുടെ മുന്നില്‍ കുടുങ്ങിയ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് വെറും കൈയോടെ പുലിയെ നേരിടേണ്ടി വന്നു. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ചുകിടന്ന പുലിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി കൂട്ടിലാക്കിയത്.

ഗന്ദര്‍ബാല്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ഗ്രാമത്തില്‍ പുലി എത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പിടികൂടാന്‍ എത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പുലിയുടെ മുന്നില്‍ അകപ്പെട്ടത്. തൊട്ടടുത്ത് കിടന്ന വടി എടുത്ത് പുലിയെ നേരിടാന്‍ മുതിരുന്നതിന് മുന്‍പ് തന്നെ പുലി വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു.

ഒട്ടും പരിഭ്രമിക്കാതെ, വെറും കൈ കൊണ്ട് നേരിടാന്‍ ഒരുങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദേഹത്തേയ്ക്ക് ചാടി വീണ പുലി കൈയില്‍ കടിച്ചുകിടന്നു. ഈ സമയം നാട്ടുകാരും മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷയ്ക്ക് എത്തുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ തല്ലി അവശനാക്കി. തുടര്‍ന്ന് മയക്കി കിടത്തിയ ശേഷം പുലിയെ കൂട്ടിലാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രാമത്തില്‍ റോന്തുചുറ്റി നടന്ന പുലി രണ്ടു സ്ത്രീകള്‍ അടക്കം അഞ്ചുപേരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.

വനംവകുപ്പ് ഉദ്യോ​ഗസ്ഥനെ പുലി ആക്രമിക്കുന്ന ദൃശ്യം
സഫാരി ജീപ്പുകള്‍ക്ക് അരികില്‍ പശു; പാഞ്ഞെത്തി പിടികൂടി കടുവ, അമ്പരന്ന് സഞ്ചാരികള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com