സല്‍മാന്‍ഖാന്റെ വീടിനുനേരേ വെടിയുതിര്‍ത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

സംഭവത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പൊലീസ് പറഞ്ഞിരുന്നു.
സല്‍മാന്‍റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന് കരുതുന്നവര്‍, സല്‍മാന്‍ ഖാന്‍
സല്‍മാന്‍റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന് കരുതുന്നവര്‍, സല്‍മാന്‍ ഖാന്‍സിസിടിവി ദൃശ്യം, ഫെയ്സ്ബുക്ക്

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ വീടിനുനേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്ന് പ്രതികളെ പിടികൂടിയതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചു.

വെടിവയ്പ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും.

14-ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ അക്രമികള്‍ വെടിവച്ചത്. അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പൊലീസ് പറഞ്ഞിരുന്നു.

ബിഷ്‌ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സല്‍മാന്‍റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന് കരുതുന്നവര്‍, സല്‍മാന്‍ ഖാന്‍
സ്വർണക്കിരീടവും ആഭരണങ്ങളും; അപ്സരസായി കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ: ചിത്രങ്ങൾ വൈറൽ

ജയിലില്‍ക്കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ നോട്ടപുളികളില്‍ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടല്‍ ബിഷ്‌ണോയ് സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com