'കോണ്‍ഗ്രസ് എല്ലാം മുസ്ലിംകള്‍ക്കു നല്‍കും'; മോദിയുടെ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയില്‍ പിടിഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാജ്യത്തെ വിഭവങ്ങള്‍ മുസ്ലിംകള്‍ക്കു പങ്കുവച്ചു നല്‍കുമെന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി. മോദി ഉള്ളത് ഉള്ളതു പോലെ പറഞ്ഞെന്നും അതു കേട്ട് പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

പ്രതിപക്ഷം മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ അവരെത്തന്നെ കാണിച്ചുകൊടുത്തിരിക്കുകയാണ് മോദി. അതോടെ അവര്‍ വിറളി പിടിച്ചിരിക്കുകയാണ്. ജനങ്ങളുടെ വികാരമാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തെ പൗരന്മാരേക്കാള്‍ പ്രധാനം നിയമവിരുദ്ധമായി ഇവിടേക്ക് എത്തിയവരാണ്, അതു മുസ്ലിംകളായാലും- ഭാട്ടിയ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയില്‍
വോട്ടെടുപ്പിന് മുമ്പേ ആദ്യ ജയം; സൂറത്തില്‍ ബിജെപിക്ക് എതിരില്ല

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോദി കഴിഞ്ഞ ദിവസം വിവാദമായ പ്രസംഗം നടത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കളുള്ളവര്‍ക്കും രാജ്യത്തിന്റെ സ്വത്ത പകുത്തു നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു മോദി പറഞ്ഞത്. അവര്‍ക്കു ഭരണമുണ്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ക്കാണ് രാജ്യത്തിന്റെ സ്വത്തില്‍ ആദ്യ അവകാശം എന്നാണ് അവര്‍ പറഞ്ഞത്. അതിനര്‍ഥം സ്വത്തെല്ലാം ആര്‍ക്കു കൊടുക്കുമെന്നാണ്? കൂടുതല്‍ മക്കളുള്ളവര്‍ക്ക് - മോദി പറഞ്ഞു.

മോദിയുടെ പ്രസംഗത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യത്തെ സാമുദായികമായി വേര്‍തിരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണ് മോദി പറയുന്നതെന്നും സാമുദായിക വേര്‍തിരിവുണ്ടാക്കുകയാണഅ ലക്ഷ്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com