ഇഡിക്ക് ആരെയും ചോദ്യം ചെയ്യാം, സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നു സുപ്രീംകോടതി

നിയമപ്രകാരം തെളിവുകള്‍ നല്‍കണം
സുപ്രീംകോടതി
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ മണല്‍ഖനന കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സുപ്രീംകോടതി
'വിവാഹിതയായ സ്ത്രീക്കും ലിവ് ഇന്‍ പങ്കാളിക്കും സംരക്ഷണം നല്‍കില്ല, ഇത്തരം ബന്ധങ്ങള്‍ അരാജകത്വം സൃഷ്ടിക്കും'

പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാം നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇഡി പുറപ്പെടുവിച്ച സമന്‍സുകളെ മാനിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബേല എം ത്രിവേദിയുടെയും ജസ്റ്റിസ് പങ്കജ് മിത്തലിന്റെയും ബെഞ്ച് വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ പലരും ഇഡി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതി നിരീക്ഷണം. മണല്‍ ഖനന അഴിമതി കേസില്‍ ഇഡി നടപടികള്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. പത്ത് കലക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയ ഇഡി നടപടി തുടരാമെന്നും ഇവരെ ചോദ്യം ചെയ്യാന്‍ ഏജന്‍സി വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമന്‍സ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവും കോടതി സ്‌റ്റേ ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി മദ്യനയ കേസില്‍ പല തവണ സമന്‍സ് അയച്ചിട്ടും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിസമ്മതിച്ചതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com