പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാത്തതില്‍ ആശങ്ക; ബിഹാറില്‍ ജാതി സര്‍വേയുമായി മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി

 നയപരമായ തീരുമാനം എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ തടയുന്നത് ശരിയല്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി ഫയല്‍
സുപ്രീംകോടതി ഫയല്‍

പട്‌ന: ബിഹാറില്‍ ജാതി സര്‍വേയുമായി മുന്നോട്ടു പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കണക്കെടുപ്പുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. അതേസമയം സര്‍വേയിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതില്‍ ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഇപ്പോള്‍ നയപരമായ തീരുമാനം എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ തടയുന്നത് ശരിയല്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഇത് ഭരണഘടനാ പ്രകാരമുള്ള സെന്‍സസ് അല്ലെന്നാണ് തുഷാര്‍മേത്ത പറഞ്ഞത്. ജാതി സര്‍വേ തടയണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ബിഹാറില്‍ ഇതിനകം തന്നെ ജാതി സര്‍വേ നടപ്പിലാക്കിയിട്ടുണ്ട്. 

ജാതി സര്‍വേ നടത്തി പുതിയ തെരെഞ്ഞെടുപ്പ് ആയുധം ഇന്‍ഡ്യ മുന്നണിക്ക് സമ്മാനിച്ചതും ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടി സ്വന്തം നിലയ്ക്ക പ്രചരണം നടത്താമെന്നാണ് ജെഡിയുവിന്റെ കണക്ക് കൂട്ടല്‍. ജാതി സെന്‍സസ് ഉയര്‍ത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യാത്ര ചെയ്യണമെന്ന് ജെഡിയുവില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com