'മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം'; ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലെക്കെതിരെ കേസ്

അണ്ണാമലെയും യുവാക്കളും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു
അണ്ണാമലൈ/ ഫയല്‍
അണ്ണാമലൈ/ ഫയല്‍

ചെന്നൈ: മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലെക്കെതിരെ പൊലീസ് കേസെടുത്തു. ധര്‍മ്മപുരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച എന്‍ മന്‍ എന്‍ മക്കള്‍ എന്ന റാലിയോട് അനുബന്ധിച്ച് ജനുവരി എട്ടിന് പപ്പിരെടിപ്പട്ടിയിലെ ബൊമ്മിഡിയില്‍ അണ്ണാമലെയും സംഘവും ഒരു പള്ളിയില്‍ പ്രവേശിച്ചതാണ് കേസിന് ആസ്പദമായ കാരണം. റാലിയുമായെത്തിയ അണ്ണാമലെ പപ്പിരെടിപ്പട്ടിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലെ വിശുദ്ധ മറിയത്തിന്റെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ ശ്രമിച്ചു. 

എന്നാല്‍ ഒരു സംഘം ക്രിസ്ത്യന്‍ യുവാക്കള്‍ ഇതിനെ എതിര്‍ത്തു. മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അണ്ണാമലെയും യുവാക്കളും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. 

നിങ്ങള്‍ ഡിഎംകെകാരെപ്പോലെ സംസാരിക്കരുതെന്നും, ഇതു പൊതു സ്ഥലമാണെന്നും, പള്ളിയില്‍ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് എന്തധികാരമെന്നും അണ്ണാമലെ ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ സംഭവത്തിലാണ് മതസ്പര്‍ധയുണ്ടാക്കി എന്ന കുറ്റം ചുമത്തി ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ധര്‍മ്മപുരി പൊലീസ് കേസെടുത്തത്. ഡിഎംകെയാണ് നിയമനടപടിക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com