'പ്രണയം കാമമല്ല' :പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ജാമ്യം

മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ ദാബെറോയ്ക്കാണ് ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെ ജാമ്യം അനുവദിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാമുകനൊപ്പം വീട് വിട്ടിറങ്ങിയ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26കാരന് ജാമ്യംഅനുവദിച്ച് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ ദാബെറോയ്ക്കാണ് ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെ ജാമ്യം അനുവദിച്ചത്. ഇരുവരും പ്രണയത്തിലായതിനെത്തുടര്‍ന്നുണ്ടായ ലൈംഗിക ബന്ധമാണെന്നും ബലാത്സംഗമായിരുന്നില്ലെന്നുമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയത്. പ്രണയം കാമമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

വിവാഹ വാഗ്ദാനം നല്‍കിയതിനെത്തുടര്‍ന്ന് യുവാവിനൊപ്പം ജീവിക്കുന്നതിനായി വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പണവും സ്വര്‍ണവും എടുത്തുകൊണ്ടാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആകര്‍ഷകത്വത്തിന്റെ പേരില്‍ ഉണ്ടായ ലൈംഗിക ബന്ധമാണെന്നും ബലാത്സംഗം അല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. 

2020 ആഗസ്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ യുവാവിനെ ഇഷ്ടമായതിനാലാണ് താന്‍ ഇറങ്ങി വന്നതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com