രാമക്ഷേത്ര പ്രതിഷ്ഠ: അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും ക്ഷണം

വിധി പറഞ്ഞ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്
അയോധ്യയിലെ രാമക്ഷേത്രം/ എക്സ്
അയോധ്യയിലെ രാമക്ഷേത്രം/ എക്സ്

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും ക്ഷണം. കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അതിഥികളായാണ് ക്ഷണം.

ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, വിരമിച്ച ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. അയോധ്യ കേസില്‍ 2019 ല്‍ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളാണ് ഇവര്‍.

ഇവരെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയ 50 ഓളം പേരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. 

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. 

22നു ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. 12.15 മുതൽ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ​ഗുജറാത്ത്, അസം, ഛത്തീസ്​ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ ​തിങ്കളാഴ്ച ഉച്ച വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com