രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; അശോക് ഗെഹലോട്ടിന്റെ വിശ്വസ്തന്‍ അടക്കം 25 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

മൂന്ന് മുൻമന്ത്രിമാരാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്
കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നപ്പോൾ
കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നപ്പോൾ ഫെയ്സ്ബുക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വിശ്വസ്തന്‍ അടക്കം 25 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ എംഎല്‍എ റിച്ച്പാല്‍സിങ് മിര്‍ധ, വിജയ് പാല്‍ സിങ് മിര്‍ധ തുടങ്ങിയ ജാട്ട് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാല്‍ ഭൈരവ, മുന്‍ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍മന്ത്രി ഖിലാഡി ലാല്‍ ഭൈരവ പറഞ്ഞു.

കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നപ്പോൾ
ബിജെപിക്ക് തിരിച്ചടി; ഹരിയാനയിലെ സിറ്റിങ് എംപി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു, കോണ്‍ഗ്രസില്‍ ചേര്‍ന്നു

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, സംസ്ഥാന ഉപമുഖ്യമന്ത്രി ദിയാകുമാരി, ബിജെപി നേതാക്കളായ രാജേന്ദ്ര റാത്തോര്‍, അല്‍ക ഗുര്‍ജാര്‍, വിജയ രഹാത്കര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com