ബിജെപിക്ക് തിരിച്ചടി; ഹരിയാനയിലെ സിറ്റിങ് എംപി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു, കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള രാഹുൽ കസ്‌വാനാണ് ബിജെപി വിട്ട മറ്റൊരു എംപി
ബ്രിജേന്ദ്ര സിങ്ങിനെ ഖാർ​ഗെ സ്വീകരിക്കുന്നു
ബ്രിജേന്ദ്ര സിങ്ങിനെ ഖാർ​ഗെ സ്വീകരിക്കുന്നു പിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുന്നു. ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവായ ചൗധരി ബിരേന്ദര്‍ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ബിരേന്ദര്‍ സിങ്ങും കോണ്‍ഗ്രസില്‍ ചേരും. പത്തു വര്‍ഷം മുമ്പാണ് ബിരേന്ദര്‍ സിങ്ങും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ബ്രിജേന്ദ്ര സിങ്ങിനെ ഖാർ​ഗെ സ്വീകരിക്കുന്നു
മഹുവ മൊയ്ത്രയും ശത്രുഘ്‌നന്‍ സിന്‍ഹയും അഭിഷേക് ബാനര്‍ജിയും; 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍

രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. രാഹുൽ കസ് വാൻ താമസിയാതെ കോൺഗ്രസിൽ ചേരും. രാജസ്ഥാനിൽനിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com