ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് രാജി വെച്ചേക്കും. ഹരിയാനയിലെ ബിജെപി- ജനനായക് ജനതാ പാര്‍ട്ടി സഖ്യത്തിലുണ്ടായ ഭിന്നതയാണ് നേതൃമാറ്റത്തിന് വഴി തെളിച്ചത്. ഖട്ടറിനെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിജെപിയുടേയും പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടേയും യോഗം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് നടക്കുന്ന യോഗത്തില്‍ ബിജെപി കേന്ദ്ര നിരീക്ഷകരെ അയച്ചിട്ടുണ്ട്. യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ട് പിന്തുണ അറിയിച്ചതായാണ് സൂചന. മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചാല്‍ നയബ് സൈനിയോ, സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയായേക്കും. അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാലയും പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക