രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി 'കൈ' കോര്‍ക്കാന്‍ സിപിഎം; സഖ്യമായി മത്സരിച്ചേക്കും

സിക്കര്‍ സീറ്റിലാകും സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കുക
സിപിഎം,കോണ്‍ഗ്രസ് പതാക
സിപിഎം,കോണ്‍ഗ്രസ് പതാകഫയല്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രിസിനൊപ്പം കൈ കോര്‍ത്ത് സിപിഎം മത്സരിക്കുന്നത്. സിക്കര്‍ സീറ്റിലാകും സിപിഎം സ്ഥാനാര്‍ത്ഥിക മത്സരിക്കുക.

സിപിഎമ്മിന് പുറമെ, രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി), ഭാരത് ആദിവാസി പാര്‍ട്ടി (ബിഎപി) എന്നിവയും ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കും. ഈ പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് വീതം നല്‍കാനാണ് ധാരണ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹനുമന്‍ ബലിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് നാഗൗര്‍ സീറ്റും, ഭാരത് ആദിവാസി പാര്‍ട്ടിക്ക് ദുംഗാര്‍പൂര്‍- ബന്‍സ്വാര സീറ്റും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ 25 സീറ്റുകളാണുള്ളത്.

സിപിഎം,കോണ്‍ഗ്രസ് പതാക
ജോലി ഭിക്ഷാടനം, താമസം കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റില്‍, ഭാരത് ജെയിനിന്റെ ആസ്തി ഏഴരക്കോടി

ഇതില്‍ 24 ഇടത്തും കഴിഞ്ഞ തവണ ബിജെപി വിജയിച്ചിരുന്നു. ശേഷിക്കുന്ന ഒരു സീറ്റില്‍ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും വിജയിച്ചു. നാഗൗറില്‍ ആര്‍എല്‍പി നേതാവ് ഹനുമന്‍ ബലിവാളാണ് വിജയിച്ചത്. ഇത്തവണ സഖ്യത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com