മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്; ചിത്രം പങ്കിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു
മമത ബാനര്‍ജി
മമത ബാനര്‍ജിഎക്‌സ്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ മമതയെ പ്രവേശിപ്പിച്ചു. നെറ്റിയില്‍ നിന്ന് രക്തം വരുന്ന രീതിയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജി
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രാഷ്ട്രീയത്തിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

സൗത്ത് കൊല്‍ക്കത്തയിലെ ബാലിഗംഗില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ മമത തന്റെ വസതിയിലെ ഫര്‍ണിച്ചറുകളില്‍ തല ഇടിച്ച് വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

''ഞങ്ങളുടെ അധ്യക്ഷ മമതാ ബാനര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവരെ കൂടി ഉള്‍പ്പെടുത്തൂ.'' എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പരിക്കേറ്റ മമതയുടെ ചിത്രങ്ങള്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com