കശ്മീരില്‍ സ്വന്തമായി ഭൂമി; രണ്ടര ഏക്കര്‍; 8.16 കോടി രൂപ; ആദ്യസംസ്ഥാനമാകാന്‍ മഹാരാഷ്ട്ര

ശ്രീ നഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇച്ച്ഗാമിലാണ് രണ്ടര ഏക്കര്‍ ഭൂമി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങുക. 8.16 കോടി രൂപയാണ് ഇതിനായി ചെലവിടുക
ജമ്മു കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങുന്ന സംസ്ഥാനമാകാന്‍ മഹാരാഷ്ട്ര.
ജമ്മു കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങുന്ന സംസ്ഥാനമാകാന്‍ മഹാരാഷ്ട്ര.ഐഎഎന്‍എസ

കശ്മീര്‍:ജമ്മു കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങുന്ന സംസ്ഥാനമാകാന്‍ മഹാരാഷ്ട്ര. ബുദ്ഗാം ജില്ലിയലാണ് വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മഹാരാഷ്ട്ര ഭൂമി വാങ്ങുക. കഴിഞ്ഞവര്‍ഷം ജൂണില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ കശ്മീര്‍ സന്ദര്‍ശിച്ചപ്പോഴാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീ നഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇച്ച്ഗാമിലാണ് രണ്ടര ഏക്കര്‍ ഭൂമി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങുക. 8.16 കോടി രൂപയാണ് ഇതിനായി ചെലവിടുക

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് മഹാരാഷ്ട്ര ഭവനുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ 77 കോടി രൂപ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യയിലും ജമ്മുകശ്മീരിലെ ബുദ്ഗാമിലുമാണ് മഹാരാഷ്ട്ര ഭവനുകള്‍ സ്ഥാപിക്കുക. 2.5 ഏക്കറിന്റെ ഭൂമി കൈമാറ്റത്തിന് ജമ്മു കശ്മീര്‍ അനുമതി നല്‍കിയാല്‍, കേന്ദ്രഭരണപ്രദേശത്ത് ഭൂമി സ്വന്തമാക്കുന്ന ആദ്യത്തെ സംസ്ഥാനമാകും മഹാരാഷ്ട്ര.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കുന്നതിന് മുമ്പ്, കശ്മീരില്‍ പുറത്തുള്ള ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സ്ഥാപനത്തിനോ ഭൂമി വാങ്ങാന്‍ കഴിയില്ലെങ്കിലും 99 വര്‍ഷത്തെ പാട്ടത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ഭൂമി അനുവദിക്കാനുള്ള വ്യവസ്ഥ നിലവിലുണ്ടായിരുന്നു.

ജമ്മു കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങുന്ന സംസ്ഥാനമാകാന്‍ മഹാരാഷ്ട്ര.
സുരക്ഷ; ഡ്രോണുകളെ നേരിടാന്‍ പരുന്തുകളെ ഇറക്കി തെലങ്കാന പൊലീസ്, വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com