ലോറികളില്‍ കടത്തി; കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

ഇന്ന് രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത തുക പിടിച്ചത്.
ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി
ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി പ്രതീകാത്മക ചിത്രം

ചെന്നൈ: ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ കോഴിപ്പാലത്ത് നടന്ന പരിശോധനയില്‍ 14.70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത തുക പിടിച്ചത്.

കേരളത്തില്‍നിന്നും കര്‍ണാടകത്തിലേയ്ക്ക് പോയ ലോറികളില്‍നിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി അനധികൃതമായി ഇത്തരത്തില്‍ പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി
'മോദി വെറും നടൻ, ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ വിജയിക്കാനാകില്ല'; രാഹുല്‍ ഗാന്ധി

നേരത്തെയും തെരഞ്ഞെടുപ്പിനിടെ നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ അനധികൃതമായി കടതത്തിയ പണം പിടികൂടിയിരുന്നു. പിടികൂടിയ തുക ആര്‍ഡിഒ സെന്തില്‍കുമാറിന് ഉദ്യോഗസ്ഥര്‍ കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com