'അറിഞ്ഞുകൊണ്ട് ബലിയാടാക്കിയത് ശരിയല്ല'; സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി സദാനന്ദ ഗൗഡ

കര്‍ണാടകയില്‍ ബിജെപി ഇപ്പോള്‍ വ്യത്യസ്തതയുള്ള പാര്‍ട്ടിയല്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു
സദാനന്ദ ഗൗഡ
സദാനന്ദ ഗൗഡഫയൽ

ബംഗലൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ. 'സീറ്റ് നല്‍കാതെ ബിജെപി നാണം കെടുത്തിയെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. അറിഞ്ഞുകൊണ്ട് ബലിയാടാക്കിയത് ശരിയല്ല.'

'സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ ആരും സഹായിച്ചില്ല. കര്‍ണാടകയില്‍ ബിജെപി ഇപ്പോള്‍ വ്യത്യസ്തതയുള്ള പാര്‍ട്ടിയല്ലെന്നും' സദാനന്ദ ഗൗഡ പറഞ്ഞു. സദാനന്ദ ഗൗഡ മത്സരിച്ച ബാംഗ്ലൂര്‍ നോര്‍ത്ത് സീറ്റ് ഇത്തവണ കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്കാണ് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സദാനന്ദഗൗഡയെ കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ട്. മൈസൂര്‍ അടക്കം നാലു സീറ്റുകളാണ് ഗൗഡയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് വെച്ചിട്ടുള്ളത്. ബിജെപി വിട്ട് സദാനന്ദ ഗൗഡ മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സദാനന്ദ ഗൗഡ
സദാനന്ദ ഗൗഡ ബിജെപി വിടുന്നു?; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും മറ്റ് നേതാക്കളും ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കും. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com