കേരളത്തിന്റെ ചുമതല നളിന്‍ കുമാര്‍ കട്ടീലിന്; ഇലക്ഷന്‍ ഇന്‍ചാര്‍ജുമാരെ നിയമിച്ച് ബിജെപി

രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്
നളിൻ കുമാർ കട്ടീൽ
നളിൻ കുമാർ കട്ടീൽ ഫെയ്സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിന്റെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹരിയാന മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ പി ധന്‍കറിനെ ഡല്‍ഹിയുടെ ഇലക്ഷന്‍ ചുമതലക്കാരനായി നിയമിച്ചു. ബിഹാര്‍ എംഎല്‍എ നിതിന്‍ നബീനെ ഛത്തീസ് ഗഡിന്റേയും ഹരിയാന മുന്‍മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിനെ അസമിന്റെയും പാര്‍ട്ടി വക്താവ് നളിന്‍ കോഹ് ലിയെ നാഗാലാന്‍ഡിന്റേയും ഇന്‍ചാര്‍ജുമാരായി നിയമിച്ചിട്ടുണ്ട്.

ബിജെപി വൈസ് പ്രസിഡന്റ് എം ചുബാ ഓ ആണ് മേഘാലയയുടെ ഇന്‍ചാര്‍ജ്. രാജ്യസഭ എംപി അജിത് ഗോപ്ചഡെ മണിപ്പൂരിന്റെയും ബിഹാര്‍ എംഎല്‍സി ദേവേഷ് കുമാര്‍ മിസോറമിന്റെയും കര്‍ണാടക എംഎല്‍എ അഭയ് പാട്ടീല്‍ തെലങ്കാനയുടേയും അവിനാഷ് റായ് ഖന്ന ത്രിപുരയുടേയും ചുമതലക്കാരാണ്.

നളിൻ കുമാർ കട്ടീൽ
മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്, പ്രതിഷേധം

ബിഹാര്‍ എംഎല്‍എ സഞ്ജീവ് ചൗരസ്യ, എംപിമാരായ രമേഷ് ബുദൂരി, സഞ്ജയ് ഭാട്ടിയ എന്നിവരെ ഉത്തര്‍പ്രദേശിലെ കോ-ഇന്‍ചാര്‍ജുമാരായും നിയമിച്ചിട്ടുണ്ട്. രഘുനാഥ് കുല്‍ക്കര്‍ണിയെ ആന്‍ഡമാന്‍ നിക്കോബാറിന്റെയും നിര്‍മല്‍ കുമാര്‍ സുരാന, ജയ്ബന്‍ സിങ് പവൈയ എന്നിവരെ മഹാരാഷ്ട്രയുടെ കോ-ഇന്‍ചാര്‍ജുമാരായും നിയമിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com